Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഇന്ത്യ ഉത്സവ്​' ഫെസ്​റ്റിവലിന് തുടക്കം

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യ ഉത്സവ്​ ഫെസ്​റ്റിവലിന് തുടക്കം
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘ഇ​ന്ത്യ ഉ​ത്സ​വ്​’ ആ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര ​റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സ്വാ​ത​ന്ത്ര്യ​ ദി​​നാ​ഘോ​ഷ ഭാ​ഗ​മാ​യി 'ഇ​ന്ത്യ ഉ​ത്സ​വ്​' ഫെ​സ്​​റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു മാ​നേ​ജ്​​മെൻറ്​ പ്ര​തി​നി​ധി​ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഉ​പ​ഭോ​ക്​​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം രാ​ജ്യ​ത്തെ എ​ല്ലാ ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഗ​സ്​​റ്റ്​ 17 വ​രെ​യാ​ണ്​ പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ. ഇ​ന്ത്യ​ൻ കൈ​ത്ത​റി വാ​രാ​ഘോ​ഷം കാ​മ്പ​യി​നി​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ക​ർ​ഷ​ക​മാ​യ കൈ​ത്ത​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാ​രി, ചു​രി​ദാ​ർ, കു​ർ​ത്ത, സ്​​റ്റോ​ൾ, ഷെ​ർ​വാ​നി​സ്​ തു​ട​ങ്ങി വ​ർ​ണ വൈ​വി​ധ്യ​ങ്ങ​ളു​ടെ വ​സ്​​ത്ര​ശേ​ഖ​ര​മാ​ണ്​ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​ദ്​​ഘാ​ട​ന​ത്തി​നു​ ശേ​ഷം അം​ബാ​സ​ഡ​ർ കൈ​ത്ത​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ക​ണ്ടു. കൈ​ത്ത​റി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​​ത്ത​ര​മൊ​രു പ്ര​ദ​ർ​ശ​നം ന​ട​ത്താ​ൻ മു​ൻ​കൈ​യെ​ടു​ത്ത ലു​ലു മാ​നേ​ജ്​​മെൻറി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യ ഇ​ന്ത്യ​ൻ കൈ​ത്ത​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ അം​ബാ​സ​ഡ​ർ വീ​ക്ഷി​ക്കു​ന്നു

മി​ക​ച്ച രീ​തി​യി​ലാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും ഇ​ന്ത്യ​ൻ കൈ​ത്ത​റി മേ​ഖ​ല​യു​ടെ വൈ​വി​ധ്യ​വും സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​വും ഭം​ഗി​യും കു​വൈ​ത്തി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും അ​നു​ഭ​വി​പ്പി​ക്കാ​ൻ ഇ​തു​കൊ​ണ്ട്​ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ലു​ലു​വി​െൻറ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റി​ലും ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യു​മു​ണ്ടാ​വും.

ത​ന​ത്​ ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഇ​ത്​ ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വ്യ​ക്​​ത​മാ​ക്കി. ഗ്രോ​സ​റി, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഗാ​ർ​മെൻറ്​​സ്, ക​ളി​ക്കോ​പ്പു​ക​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലെ​യും ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ലു​ലു ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ണ്.

ത​ന​ത്​ ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ സാം​സ്​​കാ​രി​ക ചി​ഹ്ന​ങ്ങ​ളും പൈ​തൃ​ക​ങ്ങ​ളും കൊ​ത്തി​വെ​ച്ച ക​ലാ​രൂ​പ​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu HypermarketIndia Utsav
News Summary - Lulu Hypermarket launches 'India Utsav' Festival
Next Story