ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഓഫ് ബ്യൂട്ടി’ പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: മികച്ച സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഓഫ് ബ്യൂട്ടി’ പ്രമോഷന് തുടക്കം. കുവൈത്തിലെ എല്ലാ ഔട്ട് ലെറ്റുകളിലുമായി ഈ മാസം 28 വരെ തുടരുന്ന പ്രമോഷനിൽ പെർഫ്യൂമുകൾ, വെൽനസ് ഉൽപന്നങ്ങൾ എന്നിവയുടെ വിശാലമായ ശേഖരം അവതരിപ്പിച്ചിട്ടുണ്ട്. പ്രമോഷൻ ഫഹാഹീൽ ഔട്ട് ലെറ്റിൽ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പ്രമുഖ ബ്യൂട്ടി വ്ലോഗർമാരും ഫാഷൻ രംഗത്തുള്ളവരും സ്പോൺസർമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രമുഖ ബ്യൂട്ടി ബ്രാൻഡുകൾ നടത്തിയ ലൈവ് ഡെമോൺസ്ട്രേഷൻ പരിപാടിയുടെ ആകർഷണങ്ങളിലൊന്നായി. എക്സിബിഷൻ സ്റ്റാളുകളിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രദർശനവും ഷോപ്പർമാർക്ക് അവ പരിശോധിക്കാനും വിവരങ്ങൾ ചോദിച്ചറിയാനുള്ള അവസരവും ഒരുക്കി. സൗജന്യ സാമ്പിൾ ബ്യൂട്ടി കിറ്റുകളും വിതരണം ചെയ്തു. സൗജന്യ ലൈവ് സ്റ്റൈലിങ്ങും മേക്കപ് സേവനങ്ങളും ഒരുക്കിയത് നിരവധി പേർ ഉപയോഗപ്പെടുത്തി. ഉയർന്ന നിലവാരമുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടാനും സ്വന്തമാക്കാനും ലുലു വേൾഡ് ഓഫ് ബ്യൂട്ടി അവസരം ഒരുക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.