ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീടെയ്ൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. ബുധനാഴ്ച വൈകീട്ട് ലുലു ഖുറൈൻ ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന് സോഷ്യൽ മീഡിയ ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗർ ഗദീർ സുൽത്താൻ ഉദ്ഘാടനം നിർവഹിച്ചു.
ലുലു മാനേജ്മെൻറ് പ്രതിനിധികൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികളും അരങ്ങേറി. ഡിസംബർ അഞ്ചുവരെയാണ് കാമ്പയിൻ.
ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറികൾ, ഫ്രഷ് ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവക്ക് ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കും.
ലോകമാകെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് സീസൺ നടത്തുന്നതിെൻറ ഭാഗമായാണ് ലുലു ഹൈപ്പർ മാർക്കറ്റിലും നിരക്കിളവ് നൽകുന്നത്. കമ്പ്യൂട്ടർ, ഗെയിമിങ് ഉൽപന്നങ്ങൾക്ക് 25 ശതമാനം വരെ, ടെലിവിഷന് 30 ശതമാനം വരെ, സ്മാർട്ട് ഫോണുകൾക്ക് 35 ശതമാനം വരെ, െഎ.ടി ആക്സസറികൾക്ക് 40 ശതമാനം വരെ, ഹെൽത്ത് കെയർ, പേഴ്സനൽ കെയർ, ഫർണിഷിങ്, ഹോം അപ്ലയൻസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ, ഹോം ഗാർഡനിങ് ഉപകരണങ്ങൾക്ക് 55 ശതമാനം വരെ, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ, കണ്ണടകൾ എന്നിവക്ക് 60 ശതമാനം വരെ, ലഗേജ് െഎറ്റംസ്, കളിപ്പാട്ടങ്ങൾ എന്നിവക്ക് 70 ശതമാനം വരെ, ഫാഷൻ വെയറുകൾക്ക് 75 ശതമാനം വരെ എന്നിങ്ങനെ നിരക്കിളവ് ലഭിക്കും. കോസ്മെറ്റിക് ഉൽപന്നങ്ങൾക്ക് ബൈ ടു ഗെറ്റ് വൺ ഒാഫറുണ്ട്.
യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, സൗദി, ഖത്തർ, ഇൗജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ലുലു ഒൗട്ട്ലെറ്റുകളിൽ ഡിസ്കൗണ്ട് ലഭ്യമാണ്.
കുവൈത്തിൽ പ്രമോഷൻ കാലയളവിൽ വിവിധ ബാങ്കുകളിലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലൈൻ, ഒാഫ്ലൈൻ പർച്ചേഴ്സുകൾക്ക് 0 ശതമാനം ഇൻസ്റ്റാൾമെൻറ് സൗകര്യവും ലഭിക്കും. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുന്നതുകൊണ്ടും അമ്പരപ്പിക്കുന്ന വിലക്കുറവുകൊണ്ടും ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഷോപ്പിങ് അവസരമാണ് ലുലു സൂപ്പർ ഫ്രൈഡേ എന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു. ഡിസംബർ അഞ്ചുവരെ എല്ലാ ലുലു ഒൗട്ട്ലെറ്റിലും www.luluhypermarket.com എന്ന ഷോപ്പിങ് പോർട്ടലിലും ഒാഫറുകൾ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.