കൊതിയൂറും മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’
text_fieldsകുവൈത്ത് സിറ്റി: കൊതിയൂറും മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ക്ക് തുടക്കം. ലുലു ഫഹാഹീൽ ഔട്ട്ലറ്റിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ‘മാംഗോ മാനിയ’ ഉദ്ഘാടനം ചെയ്തു. എംബസി കൗൺസിലർ സഞ്ജയ് കെ. മുലുക, ലുലു ഗ്രൂപ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.
കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും മേയ് 14 വരെ നീണ്ടു നിൽക്കുന്ന ‘മാംഗോ മാനിയ’ വിവിധ തരം മാമ്പഴങ്ങളുടെ വ്യത്യസ്ത രുചികൾ ഒരുക്കുന്നു. നാടൻ മാങ്ങമുതൽ വിദേശി ഇനങ്ങൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏഴ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 50 ലധികം മാമ്പഴ ഇനങ്ങൾ മേളയുടെ പ്രത്യേകതയാണ്. ഇന്ത്യയിൽ നിന്നുള്ള സ്വാദൂറുന്ന ജനപ്രിയമായ അൽഫോൻസോ, ബദാമി, മല്ലിക, തോതാപുരി, രാജപുരി എന്നിവയും യമനിൽ നിന്നുള്ള പ്രശസ്തമായ ഗൽപത്തൂർ ഇനങ്ങളും ഉൾപ്പെടെ വിവിധ ഇനങ്ങൾ അതിശയകരമായ വിലക്കിഴിവിൽ ലഭ്യമാണ്.
പുതുമയുള്ള മാമ്പഴ ജ്യൂസുകളും സ്മൂത്തികളും ഉൾപ്പെടെ മാമ്പഴം കൊണ്ടുള്ള വ്യത്യസ്തമായ ഇനങ്ങളുടെ കൊതിയൂറും ശേഖരവും ഒരുക്കിയിട്ടുണ്ട്. മാമ്പഴ ലഘുഭക്ഷണങ്ങൾ, കറികൾ, സാലഡുകൾ, അച്ചാറുകൾ, മാമ്പഴ ഹൽവ, പായസം എന്നിവങ്ങനെ മാമ്പഴവിഭവങ്ങളുടെ നീണ്ടനിര തന്നെ ഉണ്ട്. വിവിധ തരം മാങ്ങാ അച്ചാറുകൾ, ഉപ്പിലിട്ടത് എന്നിവ കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളും ‘മാംഗോ മാനിയ’യുടെ ഭാഗമായി മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. മാമ്പഴത്തിന്റെ ആകൃതയിൽ മനോഹരമായി ഒരുക്കിയ സെൽഫി ബൂത്തും ആകർഷണമാണ്. കുട്ടികൾക്ക് മാമ്പഴ കേക്ക് അലങ്കാര മത്സരവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.