നഴ്സുമാരെ ചേർത്തുപിടിച്ച് ലുലു ഹൈപർമാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: നഴ്സസ് ദിനത്തിൽ നഴ്സുമാരുടെ സേവനങ്ങൾക്കും പ്രതിബദ്ധതക്കും ആദരമർപ്പിച്ച് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപർമാർക്കറ്റ്. രണ്ടു ദിവസങ്ങളിൽ നഴ്സുമാർക്ക് സമ്മാനങ്ങളും വിവിധ ഉൽപന്നങ്ങളിൽ കിഴിവുകളും നൽകിയാണ് ലുലു ഹൈപർമാർക്കറ്റ് ആദരമർപ്പിച്ചത്.
നഴ്സുമാരുടെ അശ്രാന്ത പരിശ്രമത്തിന് അംഗീകാരമായി വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 25 ശതമാനം കിഴിവ് ഏർപ്പെടുത്തി. നഴ്സുമാർക്ക് സൗജന്യ ഗിഫ്റ്റുകളും നൽകി. മേയ് 12, 13 തീയതികളിൽ കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റിലും ഈ സൗകര്യം ഏർപ്പെടുത്തി. രണ്ടു ദിവസത്തെ പ്രമോഷനിൽ നഴ്സുമാർക്ക് മാത്രമായി പ്രത്യേക ചെക് ഔട്ട് കൗണ്ടറുകളും തുറന്നു.
ആതുരസേവനത്തിൽ നഴ്സുമാർ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഈ സംഭാവനകളെ ആദരിക്കാൻ ലുലു ഹൈപർമാർക്കറ്റ് പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി. രോഗി പരിചരണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധതയും സേവനവും പിന്തുണക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പ്രമോഷൻ നടത്തിയതെന്നും ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു. രണ്ടു ദിവസത്തെ പ്രമോഷൻ നിരവധി നഴ്സുമാർ പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.