‘ലുലു പ്രൗഡ്ലി സൗത്ത് ആഫ്രിക്ക - 2023’ വൻ വിജയം
text_fieldsകുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിന്റെ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ ഉത്സവം, ‘ലുലു പ്രൗഡ്ലി സൗത്ത് ആഫ്രിക്ക- 2023’ വൻ വിജയം. ലുലുവിന്റെ എല്ലാ ഔട്ട്ലറ്റിലും ആയിരക്കണക്കിന് സന്ദർശകരെ ഫെസ്റ്റ് ആകർഷിച്ചു. ലുലു അൽ ഖുറൈൻ ഔട്ട്ലറ്റിൽ ഫെസ്റ്റ് കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. ഫെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. എല്ലാ ബ്രാൻഡുകളിലും അതിശയകരമായ കിഴിവുകളും പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ജൂലൈ 27ന് ആരംഭിച്ച ഫെസ്റ്റ് ആഗസ്റ്റ് ഒന്നു വരെയാണ്.
ദക്ഷിണാഫ്രിക്കൻ കലാകാരന്മാരുടെ പരമ്പരാഗത നൃത്തങ്ങളും സംഗീത ബാൻഡുകളും ഫെസ്റ്റിനെ വർണാഭമാക്കി. ദക്ഷിണാഫ്രിക്കൻ ഭക്ഷണങ്ങളുടെയും ഉൽപന്നങ്ങളുടെയും മനോഹര പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പതാകകളും ഫെസ്റ്റൂണുകളും ഐക്കണിക് സ്ഥലങ്ങളുടെയും കട്ടൗട്ടുകളും ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്ലറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളും സൗജന്യവും ഭക്ഷണങ്ങളുടെ സാമ്പിളുകളും ആഘോഷത്തിന്റെ ഹൈലൈറ്റാണ്.
ദക്ഷിണാഫ്രിക്കയുടെ സംസ്കാരവും പ്രദേശിക രുചികളും ഭക്ഷണവും ഉൽപന്നങ്ങളും കുവൈത്തിലെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനുള്ള അവസരമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.