ഗ്രാൻഡ് പ്രൈസ് വിതരണത്തോടെ ലുലു ഷോപ് ആൻഡ് വിൻ പ്രമോഷന് സമാപനം
text_fieldsകുവൈത്ത് സിറ്റി: മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപർ മാർക്കറ്റും ബ്ലാക്ക് ആൻഡ് ഡെക്കറും സംയുക്തമായി സംഘടിപ്പിച്ച ലുലു ഷോപ് ആൻഡ് വിൻ പ്രമോഷന് ഗ്രാൻഡ് പ്രൈസ് വിതരണത്തോടെ സമാപനം.
നറുക്കെടുപ്പിൽ മുന്നിലെത്തിയവർക്ക് ഗ്രാൻഡ് പ്രൈസായ ചെറി ടിഗ്ഗോ-4 പ്രോ, ചെറി ടിഗ്ഗോ -2 പ്രോ, 600 ദീനാറിന്റെ സമ്മാന വൗച്ചർ എന്നിവ വിതരണം ചെയ്തു. ഫെബ്രുവരി എട്ടു മുതൽ മാർച്ച് 21വരെ നടന്ന പ്രമോഷനിൽ നിരവധിപേർ പങ്കാളികളായി. 20 ദീനാറിനോ മുകളിലോ ബ്ലാക്ക് ആൻഡ് ഡെക്കർ ഉൽപന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സമ്മാനവിതരണ ചടങ്ങ് ലുലു ഹൈപർ മാർക്കറ്റ് അൽറായ് ഔട്ട്ലെറ്റിൽ നടന്നു. ഉപഭോക്താക്കൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഹൈപർമാർക്കറ്റ്, ബ്ലാക്ക് ആൻഡ് ഡെക്കർ മാനേജ്മെന്റുകൾ അറിയിച്ചു.
ലുലു ഹൈപർമാർക്കറ്റും ബ്ലാക്ക് ആൻഡ് ഡെക്കറും തമ്മിലുള്ള പങ്കാളിത്തം പ്രമോഷന്റെ വിജയത്തിൽ നിർണായകമായി. ഭാവിയിൽ കൂടുതൽ ആവേശകരമായ പ്രമോഷനുകൾ നൽകുന്നതിന് രണ്ട് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.