ലുലു ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിന് തുടക്കം
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിന്റെ ‘2022 ദക്ഷിണാഫ്രിക്കൻ ഫെസ്റ്റ്’ കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. എച്ച്.ഇ. മനെലിസി ജെൻജെ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിന്റെ അൽ ഖുറൈൻ ഔട്ട്‌ലെറ്റിൽ 2022 ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിന് ഞായറാഴ്ച തുടക്കമായി. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിന്റെ മാനേജ്‌മെന്റിന്റെയും ഷോപ്പർമാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. എച്ച്.ഇ. മനെലിസി ജെൻജെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ സന്നിഹിതരായി. കുവൈത്തിലെ ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ശാഖകളിലും ആഗസ്റ്റ് ഒന്നുവരെ നീണ്ടുനിൽക്കുന്ന ഒരാഴ്ചത്തെ ഫെസ്റ്റിൽ മികച്ച ഉൽപന്നങ്ങൾ പ്രത്യേക വിലകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തെ വിവിധ മേഖലകളിൽനിന്നുള്ള ഉൽപന്ന വൈവിധ്യങ്ങൾ ഫെസ്റ്റിനോടനുബന്ധിച്ച് ലഭ്യമാക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.