ഡൗൺ സിൻഡ്രോം ദിനത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി ലുലു
text_fieldsഅൽ റസാല ബൈലിങ്ക്വൽ സ്കൂളിൽ എത്തിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികൾ
കുവൈത്ത് സിറ്റി: ലോക ഡൗൺ സിൻഡ്രോം ദിനത്തിൽ അൽ റസാല ബൈലിങ്ക്വൽ സ്കൂളിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റ്.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) സംരംഭങ്ങളുടെ ഭാഗമായി സ്കൂളിലെത്തിയ ലുലു സീനിയർ മാനേജ്മെന്റ് ടീം വിദ്യാർഥികളുമായി സംവദിക്കുകയും, വിവിധ വിനോദങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 250 ലധികം വിദ്യാർഥികൾക്ക് വിവിധ ഭക്ഷ്യ ഇനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും കൈമാറി.
വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിയുക, ഡൗൺ സിൻഡ്രോമിനെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തൽ എന്നിവയെല്ലാം സന്ദർശനത്തിന്റെ ഭാഗമായിരുന്നു.സ്കൂൾ സന്ദർശനംഹൃദയംഗമമായ അനുഭവമായിരുന്നു.
മിടുക്കരായ വിദ്യാർഥികളെ പിന്തുണക്കുന്നതിൽ അഭിമാനിക്കുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിലും സമൂഹത്തിൽ അതിനാവശ്യമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.