‘മാക്ബത്ത്’ ഏപ്രിൽ 22ന് അരങ്ങിലേക്ക്
text_fieldsകുവൈത്ത് സിറ്റി: തനിമ കുവൈത്തിന്റെ ബാനറിൽ വില്യം ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം ‘മാക്ബത്ത്’ ഈദ് അവധി ദിനങ്ങളായ ഏപ്രിൽ 22, 23, 24ന് അരങ്ങിലെത്തുമെന്ന് സംവിധായകൻ ബാബുജി ബത്തേരി അറിയിച്ചു.
തനിമ ജനറൽ കൺവീനർ ബാബുജി ബത്തേരി തിരക്കഥയും ഗാനരചനയും സംവിധാനവും നിർവഹിക്കുന്ന നാടകത്തിനു ആർട്ടിസ്റ്റ് സുജാതൻ രംഗപടം ഒരുക്കുന്നു. മുസ്തഫ അമ്പാടി സംഗീതവും ഉദയൻ അഞ്ചൽ പശ്ചാത്തല സംഗീതവും മനോജ് മാവേലിക്കര സംഗീത ഏകോപനവും നിർവഹിക്കുന്നു. ജയേഷ് കുമാർ വർക്കല അരങ്ങിൽ ലൈറ്റ്സ് നിയന്ത്രിക്കും. രംഗോപകരണ രൂപകൽപന ബാപ്തിസ്റ്റ് അംബ്രോസ് കൈകാര്യം ചെയ്യും. പശ്ചാത്തല സംഗീതനിയന്ത്രണം ജിസൺ ജോസഫ് നിർവഹിക്കും. ജിനു കെ. അബ്രഹാം, വിജേഷ് വേലായുധൻ എന്നിവരാണ് സഹസംവിധായകർ. നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസാണ് പരിശീലന, സംഘാടന ഏകോപനം.
40ഓളം കലാകാരന്മാർ 40ഓളം സാങ്കേതിക വിദഗ്ധർ, രണ്ടു മാസം നീണ്ട പരിശീലനം എന്നിവ നാടകത്തിനു പിന്നിലുണ്ടെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി ഏഴിന് തുടങ്ങുന്ന പ്രദർശനത്തിലേക്ക് 6.30നു പ്രവേശനം ആരംഭിക്കും.
സംവിധായകൻ ബാബുജി ബത്തേരി, ആർട്ടിസ്റ്റ് സുജാതൻ, നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ്, ജോജിമോൻ, മനോജ് മാവേലിക്കര, ഷാജി ജോസഫ്, കുമാർ തൃത്താല, മുബാറക്ക് കാമ്പ്രത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.