Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമഅ്ദനി വിഷയം: കേരള...

മഅ്ദനി വിഷയം: കേരള സർക്കാർ ഇടപെടണം -പി.സി.എഫ് കുവൈത്ത്

text_fields
bookmark_border
മഅ്ദനി വിഷയം: കേരള സർക്കാർ ഇടപെടണം -പി.സി.എഫ് കുവൈത്ത്
cancel
camera_alt

പി.​സി.​എ​ഫ് കു​വൈ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ്‌ പൊ​ന്നാ​നി സം​സാ​രി​ക്കു​ന്നു

കുവൈത്ത് സിറ്റി: കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പി.ഡി.പി ചെയർമാനും പണ്ഡിതനുമായ അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.സി.എഫ് കുവൈത്ത് കമ്മിറ്റി അഭ്യർഥിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കിഡ്‌നി സംബന്ധമായ മറ്റു രോഗങ്ങൾ എന്നിവമൂലം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരിക്കയാണ്. നിരപരാധിയായ മഅ്ദനിയുടെ വിചാരണ അനന്തമായി നീളുകയാണ്. നാലു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി നിർദേശം വന്നിട്ട് ആറു വർഷത്തോളമായി. ചെയ്യാത്ത കുറ്റത്തിന് വിചാരണ തടവുകാരനായി അദ്ദേഹത്തെ നീണ്ടകാലം ശിക്ഷിക്കാനാണ് ഫാഷിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്.

ഇപ്പോഴത്തെ സുപ്രീംകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് ബംഗളൂരുവിന് പുറത്തുപോയി ചികിത്സ നടത്താൻ അദ്ദേഹത്തിനാവില്ല. ഇതിനു ഇളവ് തേടിയുള്ള ഹരജിയെ കർണാടക സർക്കാർ എതിർത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരള സർക്കാർ കർണാടക സർക്കാറുമായി ചർച്ച നടത്തി അദ്ദേഹത്തിന് കേരളത്തിൽ ചികിത്സ ലഭ്യമാക്കാനുള്ള പരിഹാരം തേടണം. മഅ്ദനിയുടെ നീതിക്കുവേണ്ടി കേരളത്തിലെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും ഫർവാനിയയിലെ ബദർ അൽ സമ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു.

സിദ്ദീഖ്‌ പൊന്നാനി അധ്യക്ഷത വഹിച്ചു. ഹുമയൂൺ അറക്കൽ, റഹീം ആരിക്കാടി, ഷുക്കൂർ കിളിയന്തിരിക്കൽ എന്നിവർ സംസാരിച്ചു, ലത്തീഫ് മദീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അബ്ദുൽ വഹാബ് ചുണ്ട സ്വാഗതവും സജ്ജാദ് തോന്നിക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pcf kuwait
News Summary - Madani issue: Kerala government should intervene - PCF Kuwait
Next Story