‘മെയ്ഡ് ഇൻ കുവൈത്ത്’ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി
text_fieldsകുവൈത്ത്സിറ്റി: ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘മെയ്ഡ് ഇൻ കുവൈത്ത്’ കാമ്പയിനുമായി പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി. 18 ദിവസത്തെ കാമ്പയിൻ ഞായറാഴ്ച മുതൽ ആരംഭിക്കും.
ദേശീയ ഭക്ഷണം, ഇലക്ട്രിക്കൽ, വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ അദാനി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി ഉയർന്ന ഗുണനിലവാരമുള്ള പ്രാദേശികമായി നിർമിച്ച ഉൽപന്നങ്ങൾ വാങ്ങാൻ കുവൈത്തിലെ ജനങ്ങളെ കാമ്പയിൻ പ്രേരിപ്പിക്കും. അവന്യൂസ് മാൾ, അൽ അസിമ മാൾ എന്നിവിടങ്ങളിലായാണ് കാമ്പയിൻ കേന്ദ്രീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.