മദ്റസ പ്രവേശനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഷ്കാത്തുൽ ഹുദാ മദ്റസയിൽ പുതിയ അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായി സെന്റർ വിദ്യാഭ്യാസ സെക്രട്ടറി ഇബ്രാഹിം തോട്ടങ്കണ്ടി അറിയിച്ചു.
കെ.എൻ.എം സിലബസ് അടിസ്ഥാനമാക്കി സബഹിയ്യ ദാറുൽ ഖുർആനിലാണ് മദ്റസ പ്രവർത്തിക്കുന്നത്. കെ.ജി മുതൽ മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ള സി.ആർ.ഇ (കണ്ടിന്യൂസ് റിലീജിയസ് എജുക്കേഷൻ) വരെ ഈ സംവിധാനത്തിൽ പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചകളിലാണ് പ്രവർത്തനം. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വാഹന സൗകര്യമുണ്ട്.ഫോൺ- 66657387,96652669, 66980663.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.