സമസ്ത മദ്റസകളിൽ പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: 'നേരറിവ് നല്ല നാളേക്ക്' എന്ന പ്രമേയത്തിൽ കുവൈത്തിലെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ 'മിഹ്റജാനുൽ ബിദായ' പ്രവേശനോത്സവം സംഘടിപ്പിച്ചു. അബ്ബാസിയ ദാറുത്തർബിയ, ഫഹാഹീൽ ദാറു തഅലീമിൽ ഖുർആൻ, സാൽമിയ മദ്റസതുന്നൂർ എന്നീ മദ്റസലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. മൂന്നിടത്തും വിദ്യാർഥികൾക്കു സ്നേഹ സമ്മാനവും പഠനോപകരണവും വിതരണം ചെയ്തു. അബ്ബാസിയ ദാറുത്തർബിയ മദ്റസയിൽ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് അൻവരി അധ്യക്ഷത വഹിച്ചു. ഹകീം മൗലവി പ്രാർഥന നടത്തി. അഡ്മിഷൻ ഫോം വിതരണോദ്ഘാടനം കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദലി പുതുപ്പറമ്പ് മറിയം ഖുലൂദ് എന്ന വിദ്യാർഥിനിക്ക് നൽകി നിർവഹിച്ചു . മദ്റസ സെക്രട്ടറി ശിഹാബ് കോഡൂർ സ്വാഗതവും ട്രഷറർ ഹബീബ് കയ്യം നന്ദിയും പറഞ്ഞു.
ഫഹാഹീലിൽ കെ.ഐ.സി കേന്ദ്ര ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് നൽകി. മദ്റസ പ്രസിഡന്റ് സലാം പെരുവള്ളൂർ സ്വാഗതവും ട്രഷറർ മുഹമ്മദ് എ.ജി നന്ദിയും പറഞ്ഞു. സാൽമിയയിൽ സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും എസ്.വൈ.എസ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റുമായ ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത് ഉദ്ഘാടനം ചെയ്തു. സനായ ശാനിർ എന്ന വിദ്യാർഥിനിയുടെ ഫോറം സ്വീകരിച്ച് ആദ്യ അഡ്മിഷൻ നൽകി. മദ്റസ പ്രിൻസിപ്പൽ സൈനുൽ ആബിദ് നെല്ലായ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അശ്റഫ് സൽവ സ്വാഗതവും ട്രഷറർ അഫ്താബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.