ഫേസ്ബുക്കിൽ പെൺകുട്ടികളെ വിൽപനക്കുവെച്ച് മാഫിയ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അസാന്മാർഗിക പ്രവർത്തനങ്ങൾക്കായി സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി വിവരം. തമിഴ്, മലയാളി പെൺകുട്ടികളെ ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന രീതിയിൽ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തു. നേരത്തേയും ഇത്തരത്തിൽ പരസ്യങ്ങൾ വന്നിട്ടുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും അനാശാസ്യത്തിന് ആളെ കൂട്ടുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് സന്ദർശക വിസയിൽ യുവതികളെ കൊണ്ടുവന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് ഉപഭോക്താക്കളെ കണ്ടെത്തി അനാശാസ്യം നടത്തിയത് പലവട്ടം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിൽനിന്നും ഇത്തരത്തിൽ പരസ്യമായ മനുഷ്യക്കച്ചവടം നടത്തുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. നാട്ടിൽനിന്ന് ജോലിക്ക് എന്ന പേരിൽ കൊണ്ടുവരുന്ന സ്ത്രീകളെയാണ് ചൂഷണം ചെയ്യുന്നത്.
ഇത്തരം ചൂഷണങ്ങളിൽനിന്ന് നിരവധി പേരെ സാമൂഹികപ്രവർത്തകർ രക്ഷിച്ച് നാട്ടിലയച്ചിട്ടുണ്ട്. എല്ലാ പരിധിയും വിട്ട് പരസ്യമായ കച്ചവടം നടത്താൻ തുനിഞ്ഞിറങ്ങിയവരിൽ മലയാളികളാണ് മുന്നിൽ. വ്യാജ ഐഡിയുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ ഫോൺനമ്പർ കമന്റ് ചെയ്തവരോട് ഇൻബോക്സിൽ വരാനാണ് പറയുന്നത്. ഇൻബോക്സിൽ ആശയവിനിമയം നടത്തി സ്ഥലമുറപ്പിച്ചാണ് കച്ചവടം. ഗാർഹികത്തൊഴിലാളികളായി കൊണ്ടുവന്ന നിർധന കുടുംബത്തിലെ പെൺകുട്ടികളാണ് ചൂഷണത്തിനിരയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.