ഗാന്ധിസ്മൃതി മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsമഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ നടത്തിയ പുഷ്പാർച്ചന
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. പരിപാടിയിൽ മഹാത്മയുടെ ചിത്രത്തിൽ ഹാരമണിയിച്ച് പുഷ്പാർച്ചന നടത്തി. ഹമീദ് കേളോത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പ്രജോത് ഉണ്ണി അധ്യക്ഷത വഹിച്ചു. റോമി ലാക് മെംബർഷിപ് ഏറ്റുവാങ്ങി.
ഉപദേശക സമിതി അംഗം ലാക്ജോസ്, ആർട്സ് സെക്രട്ടറി റൊമാനസ് പെയ്റ്റണ്, ഡേറ്റ സെക്രട്ടറി എൽദോ ബാബു, ടോം ജോർജ്, ജോയിൻ ട്രഷറർ പോളി അഗസ്റ്റിൻ, സജിൽ, ആന്റണി പൈലി, ബി. സജിൻ കുമാർ, രാജീവ്, ഷിന്റോ ജോർജ് എന്നിവർ സംസാരിച്ചു. മധു മാഹി സ്വാഗതവും അഖിലേഷ് മാലൂർ നന്ദിയും പറഞ്ഞു. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കൊല്ലം പത്തനാപുരം ഗാന്ധിഭവൻ ആശ്രമത്തിലെ സഹോദരങ്ങൾക്ക് സ്നേഹവിരുന്ന് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.