മാഹി അസോസിയേഷൻ കുടുംബസംഗമം ഏഴിന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗവും കുടുംബസംഗമവും ‘മാഹിക്കാരുടെ സൊറ പറച്ചിൽ’ വെള്ളിയാഴ്ച കബ്ദ് ഫാമിൽ നടക്കും. ഫാമിൽ സജ്ജീകരിച്ച ജുമുഅ നമസ്കാരത്തിനും മലയാളം ഖുതുബക്കും ഖലീലുറഹ്മാൻ നേതൃത്വം നൽകും.
അംഗങ്ങളുടെ കലാപരിപാടികൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള വിവിധ ഗെയിമുകൾ, കലാ കായിക മത്സരങ്ങൾ, ഗാനമേള തുടങ്ങിയവയുണ്ടാകും. പുതിയ കമ്മിറ്റി രൂപവത്കരണവും ഇതോടൊപ്പം നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള മാഹി നിവാസികൾ 51429444, +965 550 76786, 66265870 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.