‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്
text_fieldsകുവൈത്ത് സിറ്റി: ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വർണ നാണയ സമ്മാനവുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫർ. 420 ദീനാറിന്റെ വജ്രാഭരണങ്ങളോ അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി നേടാം. 250 ദീനാറിന് വജ്രാഭരണങ്ങളോ അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണ നാണയവും സൗജന്യമായി നേടാം. എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട് ലറ്റുകളിലും മെയ് 11 വരെ ഈ ഓഫര്‍ ലഭിക്കും.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ, ഡിവൈന്‍ തുടങ്ങി നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങൾ ഒരുക്കിയിട്ടുണ്ട്. പഴയ 916 ആഭരണങ്ങള്‍ക്ക് പകരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ നിന്നുള്ള ഏറ്റവും പുതിയ ഡിസൈനുകള്‍ക്ക് നഷ്ടം കൂടാതെ വാങ്ങാനും കഴിയും.
സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകളുടെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് നല്കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രയോജനപ്പെടുത്താം. ഇതനുസരിച്ച് മേയ് 10 വരെ നിലവിലുള്ള സ്വർണ നിരക്കിന്റെ 10 ശതമാനം മുന്‍കൂറായി നല്കി വിലയിലെ വ്യതിയാനം തടയാം. ഈ കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണം വാങ്ങാം. നിരക്ക് കുറഞ്ഞാൽ കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്താം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകൾ, മൊബൈല്‍ ആപ് എന്നിവ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ലഭ്യമാക്കാം.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ് ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുകളെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. സമകാലിക ഫാഷനില്‍ രൂപകല്പന ചെയ്ത മനോഹരമായ ഡിസൈനുകളും 18 കാരറ്റ് സ്വർണ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, സീറോ മേക്കിങ് ചാര്‍ജില്‍ എട്ടു ഗ്രാം സ്വര്‍ണ നാണയങ്ങളും തിരഞ്ഞെടുത്ത ആഭരണ ഡിസൈനുകളില്‍ അവിശ്വസനീയമായ ഡിസ്കൗണ്ട് നല്കുന്ന സ്പെഷല്‍ ബയ് കൗണ്ടറുകളും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.