മാലാൻ മത്സ്യം അടുത്തമാസം വിപണിയിലെത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മാലാൻ മത്സ്യം അടുത്തമാസം 15 മുതൽ വിപണിയിലെത്തും. കുവൈത്തിെൻറ സമുദ്ര പരിധിയിൽ മാലാൻ മത്സ്യം പിടിക്കാൻ ജൂൺ 15 മുതൽ അനുമതി നൽകുമെന്ന് കാർഷിക, മത്സ്യ വിഭവ അതോറിറ്റി മേധാവി ശൈഖ് മുഹമ്മദ് അൽ യൂസുഫ് വ്യക്തമാക്കി. നവംബർ 30 വരെയാകും അനുമതി.
2019 വരെ ജൂലൈ ഒന്നു മുതലാണ് മാലാൻ മത്സ്യം പിടിക്കാൻ അനുമതി നൽകാറുള്ളത്. കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും സീസൺ നേരത്തേയാക്കാൻ തീരുമാനിക്കുകയായിരുന്നു.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണിയിലുള്ള ക്ഷാമം തീർക്കാനാണ് നേരത്തേ അനുമതി നൽകുന്നത്. വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ അവധിക്ക് പോയതിനാൽ ഇത്തവണയും ക്ഷാമം നേരിടുന്നുണ്ട്.
പ്രചനനകാലം കണക്കിലെടുത്ത് കഴിഞ്ഞ ഡിസംബർ മുതൽ മാലാൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മത്സ്യസമ്പത്ത് പരിശോധിച്ചാണ് ജൂൺ 15 മുതൽ പിടിക്കാൻ അനുമതി നൽകിയതെന്ന് അതോറിറ്റി വക്താവ് തലാൽ അൽ ദൈഹാനി പറഞ്ഞു.
അതിനിടെ മാലാൻ പിടിക്കാൻ നേരത്തേ അനുമതി നൽകിയതിനെ മത്സ്യബന്ധന യൂനിയൻ ചെയർമാൻ സാഹിർ അൽ സുവൈയാൻ അഭിനന്ദിച്ചു. കുവൈത്തിെൻറ സമുദ്ര പരിധിയിൽ ചെമ്മീൻ പിടിക്കാനുള്ള വിലക്ക് തുടുരുകയാണ്. സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർവരെയാണ് രാജ്യത്ത് സാധാരണഗതിയിൽ ചെമ്മീൻവേട്ട അനുവദിക്കാറ്. ചെമ്മീൻ, ആവോലി എന്നിവക്കും നേരത്തേ അനുമതി നൽകണമെന്ന് യൂനിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി ബോട്ടുകൾ മാലാൻ ചാകര തേടി അടുത്തമാസം ആഴക്കടലിലേക്ക് തിരിക്കും. സ്വദേശികളെക്കാൾ ഏറെ വിദേശികളുടെ ഇഷ്ട മത്സ്യമാണ് മാലാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.