മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിച്ചേർന്ന മലങ്കര സഭയുടെ കൽക്കത്ത ഭദ്രാസനാധിപനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ്-പുതുവത്സര ശുശ്രൂഷകൾക്ക് ഇദ്ദേഹം നേതൃത്വം നൽകും.
മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ്, ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകളിലെ വികാരിമാർ, സഭാ-ഭദ്രാസന-ഇടവക തലത്തിലുള്ള ചുമതലക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.