മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അധ്യാപക-വിദ്യാർഥി സംഗമം
text_fieldsകുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ‘അക്ഷരം- 2024’ അധ്യാപക-വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. കവിയും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്തു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സനൽകുമാർ അധ്യക്ഷത വഹിച്ചു.
ആർ. നാഗനാഥൻ, ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ പ്രൊ.വി. അനിൽകുമാർ, ചാപ്റ്റർ ചെയർമാൻ ജ്യോതിദാസ്, വൈസ് പ്രസിഡന്റ് ബോബൻ ജോർജ്, വിവിധ സംഘടന പ്രതിനിധികളായ സജി തോമസ് മാത്യു, ജോർജ് ജോസഫ്, ജയൻ സദാശിവൻ, ലിജീഷ് പറയത്ത്, ജെയ്സൺ മേലേടം, സക്കീർ പുതുനഗരം, അനീഷ് ശിവൻ എന്നിവർ ആശംസകൾ നേർന്നു.
ചാപ്റ്ററിനു കീഴിലെ ഏഴ് മേഖലകളിലെ വിദ്യാർഥികൾ മുരുകൻ കാട്ടാക്കടയുടെ കവിതകൾ ചടങ്ങിൽ അവതരിപ്പിച്ചു. പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, സുഗതാഞ്ജലി കാവ്യാലാപന മത്സര സമ്മാനദാനവും മുരുകൻ കാട്ടാക്കട നിർവഹിച്ചു. അധ്യാപകരും, വിദ്യാർഥികളും, ഭാഷാ സ്നേഹികളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി സ്വാഗതവും, ജോ. സെക്രട്ടറി ജിതിൻ പ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.