അമേരിക്കൻ എംബസിയിൽ മരിച്ചത് മലയാളി സുരക്ഷ ജീവനക്കാരൻ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിലെ അമേരിക്കൻ എംബസിയിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് മലയാളിയെ. പാലക്കാട് കീഴമ്പലൂർ പറവെട്ടി സ്വദേശി ജഗദീഷ് വി. അപ്പുക്കുട്ടൻ (44) എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അമേരിക്കൻ അംബാസഡർ അലിന റോമനോവ്സ്കി വ്യക്തമാക്കി.ബായാനിലെ എംബസി കെട്ടിടത്തിലെ ശുചിമുറിയിലാണ് വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ വെടിയുണ്ട തുളഞ്ഞുകയറിയാണ് മരണം.ജോലിയുടെ ഭാഗമായി കൈയിൽ കരുതുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയതാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിലേവ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.