മലയാളി മംസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsരക്തദാന ക്യാമ്പിൽ മലയാളി മംസ്, ബി.ഡി.കെ അംഗങ്ങൾ
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് ചാപ്റ്ററുമായി സഹകരിച്ച് മലയാളി മംസ് മിഡിൽ ഈസ്റ്റ് (എം.എം.എം.ഇ) കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധിപേർ രക്തം ദാനം ചെയ്തു.അമ്പിളി ശശിധരൻ, അമീറ ഹവാസ്, ആര്യ വിജയ്, പൂജ ഹണി, രൂപ വിജേഷ്, സഫിയ സിദ്ദിഖ്, ധന്യ, സിത്താര സുജിത്ത്, ബി.ഡി.കെ ഏഞ്ചൽസ് വിങ് പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സാമൂഹികക്ഷേമ തല്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അടിയന്തര രക്ത ആവശ്യങ്ങള്‍ക്കും 99811972, 90041663 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ബി.ഡി.കെ കുവൈത്ത് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.