ചലനശേഷി നഷ്ടപ്പെട്ട മലയാളി നാടണയാൻ കൊതിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട മലയാളി നാടണയാൻ കൊതിക്കുന്നു. കൊല്ലം ജില്ലയിലെ പെരുമ്പുഴ രാധ മന്ദിരത്തിൽ രഘുനാഥൻ ഉണ്ണിത്താൻ (51) പെെട്ടന്ന് നാട്ടിൽ പോകാൻ അധികൃതരുടെ കനിവ് തേടുന്നത്. കഴിഞ്ഞ ആഴ്ച രക്തസമ്മർദം കൂടി വലതു കൈയും കാലും പൂർണമായും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ പ്രയാസപ്പെട്ട് മുറിയിൽ കിടക്കുകയാണ്. ഒരാഴ്ച കുവൈത്തിൽ ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹം ഇപ്പോൾ ഡിസ്ചാർജ് ആയി.
നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിലും (reg no 6560) നോർക്കയിലും (reg: no-27271) രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെയും എംബസിയിൽനിന്ന് വിളിച്ചിട്ടില്ല. കുവൈത്തിൽ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. കോവിഡ് കാലമായതിനാൽ വൈറസ് വ്യാപന ഭീതിയിലാണ് ഇദ്ദേഹം. പരസഹായം പോലും സാധ്യമല്ലാത്ത ഈ സാഹചര്യത്തിൽ നാട്ടിൽ കൊണ്ടുപോകാൻ എംബസിയുടെ ഇടപെടൽ വേണമെന്ന് അഭ്യർഥിക്കുകയാണ് ഇദ്ദേഹം. ഫോൺ: 00965 66093170.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.