കടുവയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ട ക്ഷീരകർഷകന് ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി സഹായം
text_fieldsകുവൈത്ത് സിറ്റി: വയനാട് കടുവയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ട ക്ഷീരകർഷക കുടുംബത്തിന് കുവൈത്തിലെ പാൽ ഉൽപാദന കമ്പനിയായ കുവൈത്ത് ഡാനിഷ് ഡെയറി (കെ.ഡി.ഡി) ജീവനക്കാരുടെ കൈത്താങ്. പനമരത്തെ ക്ഷീരകർഷകൻ വാകേരിയിലെ വാകയിൽ സന്തോഷിന് കെ.ഡി.ഡിയിലെ മലയാളി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി പശുവിനെ നൽകി.
കഴിഞ്ഞ മാസം പ്രജീഷ് എന്ന യുവാവിനെ കടിച്ചുകൊന്ന കടുവയാണ് സന്തോഷിന്റെ അഞ്ച്മാസം ഗർഭിണിയായ പശുവിനെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. വാകേരി ക്ഷീര കർഷക സംഘത്തിൽ നടന്ന ചടങ്ങിൽ ക്ഷീര വികസന ഓഫിസർ അഭിലാഷ് പീതാംബരൻ പശുവിനെ സന്തോഷിന് കൈമാറിയതായി ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ വാകേരി സംഘം പ്രസിഡന്റ് വി.എസ്. അരുൺ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എം.കെ. ബാലൻ, ഭരണസമിതി അംഗങ്ങളായ കെ.എം. ജോസ്, വി.ആർ. മാധവൻ, ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി അംഗം എൻ.എസ്. ദീപക് ചന്ദ് എന്നിവർ സംസാരിച്ചു. ഇത്തരം സഹായങ്ങൾ നൽകുന്നത് തുടരുമെന്നും കുവൈത്തിലെ ഫ്രണ്ട്സ് ഓഫ് കെ.ഡി.ഡി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.