മംഗഫ് തീപിടിത്തം: അറസ്റ്റിലായവര്‍ക്ക് ജാമ്യം
text_fieldsകുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തക്കേസിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു. ഒരു സ്വദേശി പൗരനും മൂന്ന് ഇന്ത്യക്കാര്‍ക്കും നാല് ഈജിപ്തുകാര്‍ക്കുമാണ് കോടതി കടുത്ത നിബന്ധനകളോടെ ജാമ്യം അനുവദിച്ചത്.
ഏഴുപേരിൽ നിന്നും 300 ദീനാർ വീതം ജാമ്യത്തുക ഈടാക്കാനും ജഡ്ജി ഉത്തരവിട്ടു. അപകടത്തിനു പിറകെ അറസ്റ്റിലായ എഴുപേരും തടങ്കലിലായിരുന്നു. ഇവർക്കെതിരെ നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിചാരണ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
ജൂൺ 12നാണ് മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപടർന്നത്. ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.