മാംഗോ ഹൈപ്പർ മാർക്കറ്റ് പുതിയ ഔട്ട് ലറ്റ് ഷദാദിയയിൽ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ മാംഗോ ഹൈപ്പർമാർക്കറ്റ് ഷദാദിയയിൽ പുതിയ ഔട്ട്ലറ്റ് തുറന്നു. വിദേശ തൊഴിലാളികൾക്കായി പ്രത്യേകം പണികഴിപ്പിച്ച പാർപ്പിട സമുച്ചയത്തിലെ വ്യാപാര കേന്ദ്രത്തിലാണ് പുതിയ ഔട്ട്ലറ്റ്. കുവൈത്തിൽ മാംഗോ ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത്തെ ശാഖയാണിത്. മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ്, പാർട്ണർമാരായ ഷബീർ മണ്ടോളി, സിനാൻ അക്ബർ സിദ്ദിഖ് എന്നിവർ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു. ഓപറേഷൻ മാനേജർ മുഹമ്മദ് അലി, ഡയറക്ടർ മൻസൂർ മൂസ, പബ്ലിക് റിലേഷൻസ് മാനേജർ മുബാറക്, ജനറൽ മാനേജർ അനസ് അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ ആധുനിക ഷോപ്പിങ് സൗകര്യങ്ങളോടും കൂടിയതാണ് പുതിയ ശാഖ. വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും പുതിയ ശാഖയിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഷോപ്പിങ് നടത്താൻ കഴിയാവുന്ന രീതിയിലാണ് സൂപ്പർമാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെയും ഫ്രഷ് മത്സ്യ -മാംസങ്ങളുടെയും പ്രത്യേക കൗണ്ടറുകളും സ്റ്റോറിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡിപ്പാർട്മെന്റ് സ്റ്റോറിന് മുൻഗണന കൊടുത്തുകൊണ്ട് ഇതേ സ്ഥലത്ത് പുതിയൊരു ഔട്ട്ലറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇശൽ ബാൻഡ് കുവൈത്തിന്റെ ഗാനമേളയും മുട്ടിപ്പാട്ടും അരങ്ങേറി. ഗഫൂർ കൊയിലാണ്ടി, വാഹിദ് കൊല്ലം, ഫൗസാൻ കണ്ണൂർ, അൻസാർ കൊല്ലം, ഫായിസ് മെട്ടമ്മൽ, താജുദ്ദിൻ കോഴിക്കോട്, അഷ്റഫ് തിരൂർ എന്നിവർ ഗാനമേളക്കും മുട്ടിപ്പാട്ടിനും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.