മാംഗോ ഗ്രൂപ്പിന്റെ പുതിയ ശാഖ ശദാദിയയിൽ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെ പത്താമത്തെ ഔട്ട്ലറ്റ് ശദാദിയയിൽ പ്രവർത്തനം ആരംഭിച്ചു. വിദേശ തൊഴിലാളികൾക്കായി പ്രത്യേകം പണികഴിപ്പിച്ച പാർപ്പിട സമുച്ചയത്തിലെ രണ്ടാമത്തെ വ്യാപാര കേന്ദ്രത്തിലാണ് ഔട്ട്ലറ്റ് തുറന്നത്. ഈ ഏരിയയിലെ മംഗോ ഹൈപ്പറിന്റെ രണ്ടാമത്തെ ഔട്ട്ലറ്റാണിത്. മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ്, പാർട്ണർ ഷബീർ മണ്ടോളി എന്നിവർ ചേർന്ന് ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു.
സ്പോൺസർ നവാഫ് ദീഹാനി, പാർട്ണർ സിനാൻ അക്ബർ സിദ്ദീഖ്, ജനറൽ മാനേജർ അനസ് അബൂബക്കർ, ഡയറക്ടർമാരായ മൻസൂർ മൂസ, ഫൈസൽ എടപ്പള്ളി, ഓപറേഷൻ മാനേജർ മുഹമ്മദ് അലി, പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ റാഷിദ്, നാസർ അൽ സാക്കർ, റഊഫ് റംസി ഈസ യാഖൂബ് എന്നിവർ സന്നിഹിതരായിരുന്നു. ഡിപ്പാർട്മെന്റ് സ്റ്റോറിന് മുൻഗണന കൊടുത്തുള്ള പുതിയ ഔട്ട്ലറ്റിൽ വിശാലമായ ഷോപ്പിങ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. വസ്ത്രങ്ങൾ, ഗാർമെന്റ്സുകൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, മൊബൈൽ, മൊബൈൽ അക്സസ്സറികൾ, വാച്ചുകൾ, ട്രാവൽ ബാഗുകൾ, ഫാൻസി, കോസ്മെറ്റിക്സ് തുടങ്ങി എല്ലാവിധ ഇനങ്ങളും സ്റ്റോറിൽ ലഭ്യമാണ്. ആദ്യ ദിവസങ്ങളിൽ ഷോപ്പിങ് നടത്തുന്നവർക്ക് പ്രത്യേകം ഓഫറുകളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.