മാംഗോ ഹൈപ്പർ മാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsഹവല്ലിയിൽ മാംഗോ ഹൈപ്പർ മാർക്കറ്റ് പുതിയ ഔട്ട്ലറ്റ് മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മാംഗോ ഹൈപ്പർ മാർക്കറ്റ് ഇനി ഹവല്ലിയിലും ഹവല്ലി ബ്ലോക്ക് 12 ലും. ബൈറൂത്ത് റോഡിൽ മാംഗോ ഹൈപ്പർ പുതിയ ഔട്ട്ലറ്റ് പ്രവർത്തനം ആരംഭിച്ചു. കുവൈത്തിലെ മാംഗോ ഹൈപ്പർ മാർക്കറ്റിന്റെ 10 മത്തെയും ഹവല്ലിയിൽ രണ്ടാമത്തെയും ഔട്ട്ലറ്റാണിത്.
9000 സ്ക്വയർ ഫീറ്റിൽ മികച്ച സൗകര്യത്തോടെയാണ് പുതിയ ഔട്ട്ലറ്റ്. സ്വദേശികൾക്കും പ്രവാസികൾക്കും നിത്യജീവിതത്തിൽ അനിവാര്യമായ വസ്തുക്കളുടെ വിശാലമായ ശേഖരം ഔട്ട്ലറ്റിൽ ഒരുക്കിയിട്ടുണ്ട്.
ഫ്രഷ് മീറ്റ്, ഫ്രഷ് ഫിഷ്, ഹോട്ട് ഫുഡ്, സ്നാക്സ് തുടങ്ങിയ വീട്ടിലേക്ക് ആവശ്യമായ ഡെയ്ലി ഫുഡ് ഇനങ്ങളും ഔട്ട്ലറ്റിന്റെ പ്രത്യേകതയാണ്. ഫാമിലികൾക്ക് സംതൃപ്തിയോടെ ഷോപ്പിങ് ആസ്വദിക്കാനും ആവശ്യവസ്തുക്കൾ തെരഞ്ഞെടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പഴങ്ങളുടെയും പച്ചക്കറികളുടെയുടെ മികച്ച ശേഖരവുമുണ്ട്. ഗ്രോസറി ഇനങ്ങൾക്ക് മുൻഗണന നൽകിയ ഔട്ട്ലറ്റിൽ മിതമായ വിലയും മികച്ച സേവനവും ഉറപ്പുവരുത്തിയിട്ടുമുണ്ട്.
പുതിയ ഔട്ട്ലറ്റ് മാഗോ ഹൈപ്പർ മാനേജിങ് ഡയറക്റ്റർ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ അനസ് അബൂബക്കർ, ഡയറക്ടർമാരായ മൻസൂർ മൂസ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി, പബ്ലിക് റിലേഷൻസ് മാനേജർ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ റാഷിദ്, നാസർ അൽ സാക്കർ, റഊഫ് റംസി ഈസ യാഖൂബ് എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി അറബ് കലാകാരന്മാരുടെ സംഗീതവും നൃത്തവും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.