മണിപ്പൂർ; മുൻകരുതലുകൾ ഉണ്ടാകണം -പി.സി.എഫ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മണിപ്പൂരിൽ ഗുജറാത്ത് ആവർത്തിക്കാതിരിക്കാൻ മതേതരത്വ പാർട്ടികളിൽനിന്ന് മുൻകരുതലുകൾ ഉണ്ടാകണമെന്നു പി.സി.എഫ് കുവൈത്ത്. ബാബരി മസ്ജിദ് തകർച്ച, ബോംബെ കലാപം, ഗുജറാത്ത് കലാപം എന്നിവ നടക്കുന്ന സമയത്ത് ഇന്ത്യയിലെ മതേതരത്വ കക്ഷികൾ ജാഗ്രത പാലിച്ചില്ല. അതിന്റെ ഫലമാണ് ഇന്ന് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കലാപം.
മതേതരത്വ കക്ഷികൾ ഒരുമിച്ച് ഇങ്ങനെയുള്ള കലാപങ്ങളെ അടിച്ചമർത്താൻ മുന്നോട്ടുവരണം. പ്രതിപക്ഷ നേതാക്കൾ സംയുക്തമായി മണിപ്പൂർ സന്ദർശിക്കാൻ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗുജറാത്തിന്റെയും ബോംബെയുടെയും ഡൽഹിയുടെയും ആവർത്തനമാണ് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ മതേതര വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും വർഗീയതക്കും ഭീകരവാദത്തിനുമെതിരെ മതേതരത്വ കക്ഷികൾ ഒരുമിച്ച് പോരാടണമെന്നും പി.സി.എഫ് കുവൈത്ത് അവശ്യപെട്ടു.
യോഗത്തിൽ റഹിം ആരിക്കാടി അധ്യക്ഷത വഹിച്ചു. സലിം താനാളൂർ, ഷുക്കൂർ അഹമ്മദ്, വഹാബ് ചുണ്ട, ഫസൽ പുനലൂർ എന്നിവർ സംസാരിച്ചു. ഹുമയൂൺ അറക്കൽ സ്വാഗതവും സിദ്ദീഖ് പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.