പുതിയ തൊഴിലിനങ്ങൾ പ്രഖ്യാപിച്ച് മാൻപവർ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: മാൻപവർ പബ്ലിക് അതോറിറ്റി പുതിയ തൊഴിൽ ഇനങ്ങൾ (ജോബ് ടൈറ്റിലുകൾ) പ്രഖ്യാപിച്ചു. ലൈഫ് ഗാർഡ് (നീന്തൽ), ഡൈവിങ് പരിശീലകർ, സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടർ, വാട്ടർ സ്കീയിങ് കോച്ച്, വാട്ടർ സ്കീയിങ് സൂപ്പർവൈസർ തസ്തികകൾ കൂടിയാണ് വിദേശ തൊഴിലാളികൾക്കായി തുറന്നിട്ടത്. ഈ ജോലികളിൽ തൊഴിൽ പെർമിറ്റ് നേടാൻ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും വേണം. ഇതോടെ, മാൻപവർ അതോറിറ്റി അംഗീകരിച്ച തൊഴിൽ ഇനങ്ങളുടെ എണ്ണം 1800 കവിഞ്ഞു.
സമീപഭാവിയിൽ കൂടുതൽ ശീർഷകങ്ങൾ ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിൽ വിപണിയിലെ വിവിധ ജോലികളെ തരംതിരിച്ച് വ്യവസ്ഥപ്പെടുത്താനും അതത് തസ്തികകൾക്ക് ആവശ്യമായ കഴിവും യോഗ്യതയും ജോലിക്കാർക്ക് ഉണ്ട് എന്ന് ഉറപ്പാക്കാനും മാൻപവർ അതോറിറ്റി കൂടുതൽ ഇടപെടുമെന്ന് അധികൃതർ സൂചിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ശീർഷകങ്ങളിൽ പൊതുരൂപമുണ്ടാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.