Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ...

മാ​ർ തേ​വോ​ദോ​സി​യോ​സ്‌ ജ​ന്മ​ശ​താ​ബ്ദി പ്ര​സം​ഗ മ​ത്സ​രം

text_fields
bookmark_border
winners
cancel
camera_alt

പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഡോ. ​സ്തേ​ഫാ​നോ​സ്‌ മാ​ർ തേ​വോ​ദോ​സി​യോ​സ്‌ തി​രു​മേ​നി​യു​ടെ ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച്‌ കു​വൈ​ത്ത് ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് സോ​ണ​ൽ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യം കെ.​ടി.​എം.​എം.​സി.​സി ഹാ​ളി​ൽ പ​രി​പാ​ടി സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക ട്ര​സ്റ്റി സി​ബു അ​ല​ക്സ് ചാ​ക്കോ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം ന​ന്ദി​യും പ​റ​ഞ്ഞു.

മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ തോ​മ​സ്, ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ക​ൺ​വീ​ന​ർ ജോ​ജി പി.​ജോ​ൺ, ബ്ല​സ​ൻ സ്ക​റി​യാ, ടോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ല​യാ ബി​നു ഒ​ന്നാം സ്ഥാ​ന​വും എ​ഡ്നാ ആ​ൻ ബി​ജു ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റെ​ബേ​ക്കാ എ​ലി​സ​ബ​ത്ത്‌ ജെ​യിം​സ്‌ ഒ​ന്നാം സ്ഥാ​ന​വും അ​ജോ​യ്‌ ജേ​ക്ക​ബ്‌ ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫാ.​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, ഫാ. ​മാ​ത്യൂ തോ​മ​സ്‌, ജെ​യിം​സ്‌ ജോ​ർ​ജ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Mar Theodosios Birth Centenary Speech Contest
Next Story