ദന്താരോഗ്യ ബോധവത്കരണവുമായി മാരത്തൺ
text_fieldsകുവൈത്ത് സിറ്റി: ദന്താരോഗ്യ ബോധവത്കരണവുമായി സംഘടിപ്പിച്ച മാരത്തൺ വൻ പങ്കളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേർ മാരത്തണിൽ പങ്കാളികളായി. ഡെന്റൽ ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഹെഡ് ഡോ. ജാബർ താക്കി ഉദ്ഘാടനം ചെയ്തു.
ആരോഗ്യകരമായ ജീവിതശൈലിയുടെ സംയോജിത ഘടകമാണ് കായികരംഗമെന്നും, മെച്ചപ്പെട്ട ജീവിതത്തിനുള്ള സമീപനമായി ഇതിനെ കാണണമെന്നും അവർ പറഞ്ഞു. കായിക ഇനങ്ങളും വ്യായാമവും ശരീരത്തിലുടനീളം രക്തത്തിന്റെയും ഓക്സിജന്റെയും ഫലപ്രദമായ ഒഴുക്ക് ഉറപ്പാക്കുകയും ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദന്ത വകുപ്പ് അവബോധ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസം വർധിപ്പിക്കൽ ലക്ഷ്യമിട്ടാണ് മാരത്തൺ സംഘടിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ ഡോ. ഐഷ അൽ സുമൈത് പറഞ്ഞു. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള പങ്കാളിത്തത്തെ അവർ അഭിനന്ദിച്ചു. ദ
ന്താരോഗ്യം നിലനിർത്തുന്നതിനും വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾ തടയുന്നതിനും പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും ചെലവേറിയ രോഗങ്ങളിൽ ദന്തചികിത്സയുടെ ചെലവ് അഞ്ചാം സ്ഥാനത്താണെന്ന് അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.