മാർച്ച് 16ന് കുവൈത്തിൽ രാവിനും പകലിനും ഒരേ ദൈർഘ്യം
text_fieldsകുവൈത്ത് സിറ്റി: മാർച്ച് 16 ബുധനാഴ്ച കുവൈത്തിൽ രാവും പകലും തുല്യ സമയം ആകും. പകൽ 12 മണിക്കൂറും രാത്രി 12 മണിക്കൂറും ഉണ്ടാകും. സൂര്യോദയം രാവിലെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57നും ആകുമെന്ന് അൽ-ഉജൈരി സയൻറിഫിക് സെൻററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ അറിയിച്ചു.
വർഷത്തിൽ രണ്ടുതവണയാണ് ഇങ്ങനെ സംഭവിക്കുക. മാർച്ചിൽ വസന്തം മിതമായ ഘട്ടത്തിലെത്തുമ്പോഴും സെപ്റ്റംബറിൽ വേനൽ മിതാവസ്ഥയിലെത്തുമ്പോഴും രാജ്യത്ത് വർഷത്തിൽ രണ്ടു തവണ ഈ പ്രതിഭാസം ആവർത്തിക്കാറുണ്ട്. മാർച്ചിലെ പ്രതിഭാസം തണുപ്പിന് വിട നൽകുന്നതിന്റെയും സെപ്റ്റംബറിലേത് ചൂടിന് വിട നൽകുന്നതിന്റെയും സൂചനയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.