‘മാർഗദർശി’ പൊതുസമ്മേളനം 31ന്; സി. ദാവൂദ് മുഖ്യാതിഥി
text_fieldsകുവൈത്ത് സിറ്റി: ‘മാർഗദർശി’ പ്രഭാഷണ പരമ്പരയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കെ.ഐ.ജി വിപുലമായ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 31 വൈകീട്ട് 6.30ന് മസ്ജിദ് കബീറിൽ നടക്കുന്ന പരിപാടിയിൽ മീഡിയാവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ് മുഖ്യാതിഥിയായി പങ്കെടുക്കും.
`ഇസ് ലാമോഫോബിയയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടിൽ അദ്ദേഹം പ്രഭാഷണം നടത്തും. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ സംസാരിക്കും. ഫൈസൽ മഞ്ചേരിയുടെ നേതൃത്വത്തിൽ ഖുർആൻ, പ്രവാചക ജീവിതം, ഇസ് ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിവരുന്ന പഠനാർഹമായ പ്രഭാഷണങ്ങളാണ് ‘മാർഗദർശി’ പരമ്പരയിലൂടെ സംപ്രേഷണം ചെയ്യുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പ്രഭാഷണങ്ങൾ വാട്സ് ആപ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം വഴി നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്. കുവൈത്തിലെ വിവിധ രംഗത്തുള്ളവരും പത്താം വാർഷിക പരിപാടിയിൽ സംബന്ധിക്കും. ഫൈസൽ മഞ്ചേരിയേയും പ്രഭാഷണത്തിന് സാങ്കേതിക സഹായം നൽകുന്നവരെയും പരിപാടിയിൽ ആദരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.