‘മർഹബൻ യാ റമദാൻ’ പഠനസംഗമം
text_fieldsകുവൈത്ത് സിറ്റി: ഉത്തമ വ്യക്തിത്വത്തിന്റെയും ഉൽകൃഷ്ട സമൂഹത്തിന്റെയും സൃഷ്ടിപ്പാണ് റമദാൻ പാഠശാലയിലൂടെ നടക്കുന്നതെന്ന് പ്രഭാഷകനും ഇത്തിഹാദുൽ ഉലമ സംസ്ഥാന സമിതി അംഗവുമായ വി.പി. ഷൗക്കത്തലി പറഞ്ഞു. കെ.ഐ.ജി ഫർവാനിയ ഏരിയ ഒരുക്കിയ മർഹബൻ യാ റമദാൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യൻ മണ്ണും ആത്മാവും ചേർന്നതാണ്.
ഭൂമി ജീവിതത്തിൽ ഭൗതികതയിലേക്കും പൈശാചികതയിലേക്കും ആകർഷിക്കപ്പെടുക സ്വാഭാവികം. അതുവഴി ഉണ്ടാകുന്ന ആർത്തിയും ദുരയും ആസക്തിയും മനുഷ്യനെ നാശത്തിലേക്കു നയിച്ചേക്കാം. ആത്മീയതയും ദൈവിക ബോധവും പകരംവെച്ച് റമദാൻ പാഠശാലയിലൂടെ മനുഷ്യനെ യഥാർഥ പ്രകൃതത്തിലേക്ക് എത്തിക്കുകയെന്ന നേട്ടമാണ് റമദാൻ വ്രതം നേടിത്തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഹാഫിസ് പാടൂർ സ്വാഗതം പറഞ്ഞു. സിജിൽ ഖാൻ ഖിറാഅത്ത് നടത്തി. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.