‘മാർക്ക് ആന്റ് സേവ്’ മാർക്കറ്റ് ജലീബ് അൽ ഷുവൈക്കിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: വിലക്കുറവും ഗുണമേന്മയും ഒരുമിക്കുന്ന വ്യത്യസ്ത ഉൽപന്നങ്ങളുടെ വൻ വിപണിയുമായി മാർക് ആൻഡ് സേവ് ജലീബ് അൽ ശുവൈക്കിൽ പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ കെ.പി. ബഷീർ, ഡയറക്ടർ നവാസ് ബഷീർ, വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് കുവൈത്ത് ഡയറക്ടർ ഇബ്രായി ആർ.എം എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. തലാൽ ഉദ്ഘാടനം ചെയ്തു.ജലീബ് അൽ ഷുവൈക്ക് ബ്ലോക്ക് നമ്പർ-1, സ്ട്രീറ്റ് നമ്പർ-50 ലാണ് മാർക്ക് ആന്റ് സേവ് മാർക്കറ്റ്. 100 ഫിൽസ് മുതൽ നാലു ദിനാർ വരെ വിലവരുന്ന വ്യത്യസ്തമായ ഉൽപന്നങ്ങളുടെ വലിയ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഇനങ്ങൾ എന്നിവ കുറഞ്ഞനിരക്കിൽ സ്വന്തമാക്കാം. കുവൈത്തിൽ കൂടുതൽ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അതിന്റെ തുടക്കമാണ് ജലീബ് അൽ ഷുവൈക്കിലെ ആദ്യ മാർക്കറ്റെന്നും മാർക്ക് ആന്റ് സേവ് മാനേജ്മെന്റ് അറിയിച്ചു. ജി.സി.സിയിൽ വൈകാതെ 200 ൽ കൂടുതൽ ഷോപ്പുകൾ ആരംഭിക്കും.
മൂന്ന് നിലകളിലായുള്ള ജലീബ് അൽ ഷുവൈക്ക് മാർക്കറ്റ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ബേസ്മെന്റിൽ ഹോം അപ്ലൈയൻസസ്, ഹൗസ് ഹോൾഡ് ആക്സസറീസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി, ടോയ്സ് എന്നിവയും ഗ്രൗണ്ട്ഫ്ലോറിൽ ചോക്ലറ്റ്, ബിസ്കറ്റ്, കോസ്മറ്റിക്സ്, ഹെൽത്ത് ആന്റ് ബ്യൂട്ടി, ജ്വല്ലറി, വാച്ച്, ക്ലോക്കുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിൽ ഗാർമെന്റ്സ്, ഫൂട്ട് വെയർ, വീട്ടുവസ്തുക്കൾ, ബാഗുകൾ എന്നിവയുമാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.