ചൊവ്വ ദൗത്യ വിജയം: യു.എ.ഇയെ അഭിനന്ദിച്ച് കുവൈത്ത് നേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: ചൊവ്വ പര്യവേക്ഷണദൗത്യത്തിൽ വിജയിച്ച യു.എ.ഇയെ അഭിനന്ദിച്ച് കുവൈത്ത്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവർ യു.എ.ഇ ഭരണകൂടത്തിനും ചൊവ്വ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അഭിനന്ദനമറിയിച്ച് സന്ദേശം അയച്ചു.
ഗൾഫ്, അറബ് മേഖലക്കുതന്നെ അഭിമാനിക്കാവുന്ന ചരിത്രനേട്ടമാണ് യു.എ.ഇ സ്വന്തമാക്കിയതെന്നും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും ഇൗ നേട്ടം പ്രചോദനം നൽകുമെന്നും നേതാക്കൾ അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി. യു.എ.ഇയുടെ നേട്ടത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കുവൈത്ത് ടവറിൽ ഹോപ് പ്രോബ് പേടകത്തിെൻറ വിക്ഷേപണസമയം പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.