പോരാട്ടത്തിന്റെ കഥ പറയുന്ന രക്തസാക്ഷി പാർക്ക്
text_fieldsകുവൈത്ത് സിറ്റി: 1990 ആഗസ്റ്റ് രണ്ടിലെ ഇറാഖി ആക്രമണത്തിന്റെ ഓർമകൾ ഉണർത്തി രക്തസാക്ഷി പാർക്ക് (അൽ-ഷഹീദ് പാർക്ക്). ഇറാഖ് അധിനിവേശത്തിൽ രക്തസാക്ഷികളായ കുവൈത്ത് ജനതയുടെ സ്മരണക്കായി സ്ഥാപിച്ച പാർക്ക് ആ ദിനങ്ങളുടെ ഓർമകൾ നിലനിർത്തുന്നു. മാതൃരാജ്യത്തിനായി തങ്ങളുടെ ജീവൻ ബലിയർപ്പിച്ച പൗരന്മാരെ ഓർക്കുന്നതിനുള്ള ഐക്കണായി ഇതു വേറിട്ടുനിൽക്കുന്നു. പാർക്കിലെ രക്തസാക്ഷി പ്രതിമയും സമാന പ്രതീകമാണ്.
കുവൈത്ത് മണ്ണിൽ നടന്ന ഏറ്റുമുട്ടലുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതോടനുബന്ധിച്ച മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. രാജ്യസ്നേഹികളുടെ ചെറുത്തുനിൽപ്പിന്റെ കഥ പറയുന്ന വിവരണങ്ങളും ചിത്രങ്ങളും ഒരുക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.