മാസ്ക്, സാമൂഹിക അകലം: 50 കടകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് 50 കടകൾക്കെതിരെ നടപടിയെടുത്തു. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നതും ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെടുത്തത്.
കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രം തീവ്രയത്നം നടത്തുേമ്പാൾ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 139 എന്ന ഹോട്ട് ലൈനിലോ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സമൂഹ മാധ്യമ അക്കൗണ്ടിലോ അറിയിക്കണമെന്നും 24727732 എന്ന വാട്സ്ആപ് നമ്പറിലും പരാതി അറിയിക്കാമെന്നും അധികൃതർ പറഞ്ഞു.വരുംദിവസങ്ങളിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കടകളിൽ പരിശോധനയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.