‘മെയ്സ് അലുമ്നി അസോസിയേഷൻ കുവൈത്ത്’ വാർഷികം
text_fieldsകുവൈത്ത് സിറ്റി: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിങിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ മെയ്സ് അലുമ്നി അസോസിയേഷൻ കുവൈത്തിൽ രൂപവത്കൃതമായതിന്റെ 40ാം വാർഷികം ആഘോഷിച്ചു.
‘റൂബിസ് 24’ എന്ന പേരിൽ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായി. എം.എ.കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു, അസോസിയേഷൻ ചെയർമാൻ കെ.വി. വിനിൽ, റൂബിസ് ജനറൽ കൺവീനർ ശബ്നം സഗീർ, കുവൈത്ത് എൻജിനീയേഴ്സ് ഫോറം ജനറൽ കൺവീനർ ഹനാൻ ഷാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വാർഷികത്തോടനുബന്ധിച്ച് കോളജിലെ 40 കുട്ടികൾക്ക് അസോസിയേഷൻ നൽകുന്ന സ്കോളർഷിപ് തുക ചടങ്ങിൽ പ്രിൻസിപ്പലിനു കൈമാറി. 1984 മുതൽ അസോസിയേഷനെ നയിച്ച ചെയർമാന്മാരെ ചടങ്ങിൽ ഡോ. ശശി തരൂർ ആദരിച്ചു. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന പി.സി. ജോർജ് ചടങ്ങിൽ പങ്കാളിയായി.
റൂബിസ് സുവനീർ ‘ഓർമ്കളുടെ പുസ്തകം’ ശശി തരൂർ പ്രകാശനം ചെയ്തു. കലാലയ ഓർമക്കുറിപ്പുകളുടെ മത്സരത്തിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും, വിധു പ്രതാപും ജ്യോത്സനയും ചേർന്നവതരിപ്പിച്ച ഗാനമേളയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.