എം.സി.എസ് കൊയിലാണ്ടി പിക്നിക് നാലിന്
text_fieldsഎം.സി.എസ് കൊയിലാണ്ടി പിക്നിക് പ്രവേശന പാസിന്റെ പ്രകാശനം തക്കാര ഗ്രൂപ് ചെയർമാൻ അബ്ദുൽ റഷീദിന് നൽകി ചീഫ് കോഓഡിനേറ്റർ എ.എം.പി. ബഷീർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മുസ്ലിം ചാരിറ്റബ്ൾ സൊസൈറ്റി (എം.സി.എസ്) കൊയിലാണ്ടി നവംബർ നാലിന് കബ്ദിൽ മെംബർമാർക്കും കുടുംബങ്ങൾക്കുമായി 'മ്മ്ടെ കൊയിലാണ്ടി' എന്ന പേരിൽ പിക്നിക് സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായുള്ള പ്രവേശന പാസിന്റെ പ്രകാശനം തക്കാര ഗ്രൂപ് ചെയർമാൻ അബ്ദുൽ റഷീദിന് നൽകി ചീഫ് കോഓഡിനേറ്റർ എ.എം.പി. ബഷീർ നിർവഹിച്ചു.
ചടങ്ങിൽ എം.സി.എസ് ഭാരവാഹികളായ പി. മുജീബ്, എ.ടി. നൗഫൽ, റമീസ് സാലിഹ്, എം.എ. ബഷീർ, എൻ.ഇ. അബ്ദുൽ വാഹിദ്, റൗഫ് എ.എം.പി എന്നിവർ സന്നിഹിതരായി. ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന നിരവധി പരിപാടികൾ പിക്നിക്കിൽ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.
കൊയിലാണ്ടി നിവാസികളായ മുഴുവൻ പേർക്കും പങ്കെടുക്കാവുന്ന പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ വാഹിദ് (പ്രോഗ്രാം കൺവീനർ-92206585) നമ്പറിൽ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.