'ഭൂമിയിലെ മാലാഖ'മാർക്ക് ആദരമർപ്പിച്ച് എം.സി.വൈ.എം- കെ.എം.ആർ.എം
text_fieldsകുവൈത്ത് സിറ്റി: എം.സി.വൈ.എം, കെ.എം.ആർ.എം കുവൈത്ത് ആഭിമുഖ്യത്തിൽ 'കോവിഡ് വാരിയേഴ്സ് - ഭൂമിയിലെ മാലാഖമാർക്ക് ആദരവ്' പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. എം.സി.വൈ.എം പ്രസിഡൻറ് അനിൽ ജോർജ് രാജൻ അധ്യക്ഷത വഹിച്ചു.
എം.സി.വൈ.എം സെക്രട്ടറി ഫിനോ മാത്യു പാട്രിക് സ്വാഗതം പറഞ്ഞു. കെ.എം.ആർ.എം ആത്മിയ ഉപദേഷ്ടാവ് ഫാ. ജോൺ തുണ്ടിയത്തിെൻറ ആത്മീയ പ്രഭാഷണത്തിനു ശേഷം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
കെ.എം.ആർ.എം പ്രസിഡൻറ് അലക്സ് വർഗീസ്, ഫ്രണ്ട്സ് ഓഫ് മേരി പ്രസിഡൻറ് ബീനാ പോൾ, എം.സി.വൈ.എം ട്രഷറർ നോബിൻ ഫിലിപ് എന്നിവർ സംസാരിച്ചു. ഹോമിയോപ്പതിക് കൺസൽട്ടൻറും ന്യൂട്രീഷനിസ്റ്റുമായ ഡോ. എൻ.എസ്. രാജേഷ് കുമാർ ആരോഗ്യ പ്രവർത്തകർക്കായി മോട്ടിവേഷൻ ക്ലാസെടുത്തു. പ്രോഗ്രാം കൺവീനറായ അജിൻ ഇട്ടി നന്ദി പറഞ്ഞു.
മുന്നൂറോളം ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ കോവിഡ് വാരിയേഴ്സിനുള്ള സർട്ടിഫിക്കറ്റും മെമെേൻറായും ഓൺലൈനായി പ്രദർശിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ കൈകളിൽ എത്തിക്കും. വിവിധ കലാപരിപാടികളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.