എം.സി.വൈ.എം-കെ.എം.ആർ.എം യുവ ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: മലങ്കര കത്തോലിക്കാസഭ കൂട്ടായ്മ കെ.എം.ആർ.എം യുവജനവിഭാഗം എം.സി.വൈ.എം-കെ.എം.ആർ.എം സംഘടിപ്പിച്ച യുവ ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു. അബ്ബാസിയ ഗ്രൗണ്ടിൽ നടന്ന ഫൈനൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവും എം.സി.വൈ.എം ഡയറക്ടറുമായ ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. നാല് ആഴ്ചയായി നടന്ന മത്സരങ്ങൾക്ക് എം.സി.വൈ.എം പ്രസിഡൻറ് നോബിൻ ഫിലിപ്, ഷിബു ജേക്കബ്, അനു വർഗീസ്, ഷിബു പാപ്പച്ചൻ, ലിബിൻ ഫിലിപ് എന്നിവർ നേതൃത്വം നല്കി.
16 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ ടീം കൊച്ചിൻ ഹാരിക്കൻസ് തുടർച്ചയായി നാലാം തവണയും വിജയികളായി. ടീം വിന്നേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപനച്ചടങ്ങിൽ ഫാ. ജോൺ തുണ്ടിയത്ത്, കെ.എം.ആർ.എം-എം.സി.വൈ.എം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജേതാക്കൾക്ക് ട്രോഫിയും മെഡലുകളും കാഷ് അവാർഡും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.