മുഴുസമയ ഗൈനക്കോളജി സേവനവുമായി മെഡക്സ് മെഡിക്കൽ കെയർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര ആരോഗ്യസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ കെയറിൽ രണ്ടാം ഗൈനക്കോളജി ഒ.പി സേവനം ആരംഭിച്ചു.
ഡോ. ശൈഖ് അസ്മയാണ് മെഡക്സ് മെഡിക്കൽ കെയറിൽ പുതുതായി ചാർജെടുത്തത്. ഗൈനക്കോളജി രംഗത്ത് 11 വർഷത്തെ സേവന അനുഭവം ഇവർക്കുണ്ട്. നിലവിലുള്ള ഗൈനക്കോളജി സ്പെഷലിസ്റ്റും മലയാളിയുമായ ഡോ. ജയലളിതയുടെ സേവനവും തുടരും. സാധാരണക്കാർക്ക് തടസ്സങ്ങളില്ലാതെയും വേഗത്തിലും കുറഞ്ഞ ചെലവിലും ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗൈനക്കോളജി സേവനം വിപുലപ്പെടുത്തിയതെന്ന് മാനേജ്മെന്റ് അധികൃതർ അറിയിച്ചു.
ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോ, ഡെർമറ്റോളജി, ഡെന്റൽ, ഇന്റേണൽ മെഡിസിൻ, റേഡിയോളജി എന്നീ വിഭാഗങ്ങളിലും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 1893333 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.