‘ഷെയർ യുവർ കെയർ’ ആശയവുമായി മെഡക്സ് മെഡിക്കൽ കെയർ
text_fieldsകുവൈത്ത് സിറ്റി: ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈത്തിലെ പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും പ്രശസ്തി ആർജിച്ച മെഡക്സ് മെഡിക്കൽ കെയർ ‘ഷെയർ യുവർ കെയർ’ ആശയവുമായി ചികിത്സ രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തുന്നു. ‘ഷെയർ യുവർ കെയർ’ എന്ന ആശയത്തിന്റെ ഭാഗമായി ‘മെഡക്സ് വെൽനെസ് ഗിഫ്റ്റ് കാർഡു’കൾ പുറത്തിറക്കിയിട്ടുണ്ട്. ഇവ പൊതുജനങ്ങൾക്ക് വാങ്ങുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുകയും ചെയ്യാം.
ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ നടന്ന പരിപാടിയിൽ മെഡക്സ് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി മുഹമ്മദലി പദ്ധതി ഉദ്ഘാടനം ചെയ്തു. സാമൂഹിക ആരോഗ്യമേഖലയിലും സംഘടന രംഗത്തും പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു. മറ്റുള്ളവരുടെ ആരോഗ്യത്തിൽ ശ്രദ്ധാലുക്കളായ എല്ലാവർക്കും മെഡക്സ് വെൽനെസ് ഗിഫ്റ്റ് കാർഡുകൾ ഉപയോഗപ്പെടുമെന്ന് വി.പി. മുഹമ്മദലി പറഞ്ഞു.
രോഗം വേഗത്തിൽ തിരിച്ചറിയലും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കലും അതിന് സൗകര്യം ഒരുക്കലും പ്രധാനമാണ്. ഈ ഒരു ആശയത്തിൽ നിന്നാണ് മെഡക്സ് വെൽനെസ് ഗിഫ്റ്റ് കാർഡ് രൂപപ്പെടുത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സംഘടന നേതാക്കൾക്ക് വെൽനെസ് ഗിഫ്റ്റ് കാർഡുകൾ വി.പി. മുഹമ്മദലി കൈമാറി. നിലവിൽ അഞ്ച് ഗിഫ്റ്റ് കാർഡുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
മെഡക്സ് വെൽനസ് ഗിഫ്റ്റ് കാർഡ്, റോയൽ ലേസർ കാർഡ്, മെഡക്സ് സിൽവർ കാർഡ്, മെഡക്സ് ഗോൾഡൻ കാർഡ്, റോയൽ ഹെൽത്ത് പാക്കേജ് കാർഡ് എന്നിവയാണിവ. ഓരോന്നിലും പ്രത്യേക പാക്കേജുകൾ അടങ്ങിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ചികിത്സകളും, പാക്കേജുകളും കാർഡിൽ ഉൾപ്പെടുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു. ആവശ്യമായവ സ്വന്തമാക്കി സ്വയം പരിശോധനകൾക്കും മറ്റുള്ളവർക്ക് സമ്മാനിക്കാനും ഉപയോഗപ്പെടുത്താം. കാർഡുകൾ ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയറിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.