നുണകൾ തുറന്നുകാട്ടാൻ മാധ്യമങ്ങള്‍ മുന്നോട്ടുവരണം –അറബ് മീഡിയ ഫോറം
text_fieldsകുവൈത്ത് സിറ്റി: സയണിസ്റ്റ് നുണകൾ തുറന്നുകാട്ടാൻ അറബ് മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്ന് അറബ് മീഡിയ ഫോറം സെക്രട്ടറി ജനറൽ മദി അൽ ഖമീസ്.ഗസ്സയിലെ ആക്രമണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകളോട് പ്രതികരിക്കാനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അറബ് മീഡിയ ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാസ്തവങ്ങൾ കോർത്ത് വ്യാജ ആഖ്യാനങ്ങൾ സൃഷ്ടിച്ചാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ഇസ്രായേല്‍ താൽപര്യങ്ങൾക്കുവേണ്ടി സത്യത്തെ മൂടിവെക്കുന്നതിനു ബോധപൂർവമായ ശ്രമങ്ങളാണ് ആഗോള തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, വാസ്തവങ്ങൾ ചേർത്തുവെച്ച് നേരവസ്ഥ തെളിച്ചുകാട്ടുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ അറബ് മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് അൽ ഖമീസ് പറഞ്ഞു. നേരുകൾ പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവർത്തനം തിരിച്ചുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ഉണർത്തി. സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിർദേശങ്ങള്‍ അറബ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന് സമർപ്പിക്കുമെന്നും മദി അൽ ഖമീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.