മീഡിയവൺ 'അവൻ ഗാർഡ്' ഹ്രസ്വചിത്ര മത്സരം ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ അറുപതാം വാർഷിക ഭാഗമായി മീഡിയവൺ കുവൈത്ത് സംഘടിപ്പിക്കുന്ന 'അവൻ ഗാർഡ്' ഷോർട്ട് ഫിലിം മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാകും.
പ്രവാസം പ്രമേയമാക്കിയ ആറു മിനിറ്റ് വരെ ദൈർഘ്യമുള്ള പത്തു ചിത്രങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. കുവൈത്ത് സമയം ഉച്ചക്ക് രണ്ടുമുതൽ മീഡിയവൺ കുവൈത്ത് ഫേസ്ബുക്ക് പേജിൽ ചിത്രങ്ങൾ പ്രീമിയർ ചെയ്യും.
പ്രമുഖ ഛായാഗ്രാഹകൻ കെ.ജി. ജയൻ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുന്നത്. ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, എഴുത്തുകാരിയും നിരൂപകയുമായ അനു പാപ്പച്ചൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് പുറമെ മികച്ച പ്രവാസി സിനിമക്കും പ്രത്യേക പുരസ്കാരമുണ്ടാകും.
പ്രീമിയർ സമയത്ത് ഓരോ ചിത്രങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യത അടിസ്ഥാനമാക്കി മികച്ച പ്രേക്ഷക പ്രീതിയുള്ള ചിത്രത്തിന് പ്രത്യേക പുരസ്കാരവും നൽകും. നോമിനേഷൻ ലഭിച്ച നിരവധി ചിത്രങ്ങളിൽനിന്ന് ഫൈനലിലേക്ക് പത്തു ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.
ഖിഫിൽ (സന്തോഷ് കുമാർ പുറക്കാട്ടിരി), മബ്റൂക് (ടി.കെ. ശരണ്യ ദേവി), ബാധ്യത (അജയഘോഷ്), ഡോറ (മനോജ് കുമാർ കാപ്പാട്), സ്വർഗത്തിലെ കുട്ടികൾ (ധനുശ്രീ സന്തോഷ്), പത്രാസ് (സന്തോഷ് കുമാർ പുറക്കാട്ടിരി), ഈ യാത്രയിൽ (ജെയ്സൺ ദേവസ്സി), ഭ്രം (സാജിദ് കൊടിഞ്ഞി), 2.43AM ( രാജേഷ് കംപ്ല), അതിജീവനം (ലിജോ തോമസ്) എന്നീ ചിത്രങ്ങളാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.