മീഡിയവൺ വിലക്ക്: പ്രതിഷേധം അണപൊട്ടി ഐക്യദാർഢ്യ സംഗമം
text_fieldsകുവൈത്ത് സിറ്റി: : മീഡിയവൺ ചാനലിനെ നിരോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കുവൈത്ത് പ്രവാസികൾ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു.
'കുവൈത്ത് പൗരാവലി പ്രതികരിക്കുന്നു' തലക്കെട്ടിൽ മീഡിയവൺ സപ്പോർട്ടേഴ്സ് ബാനറിൽ നടത്തിയ പരിപാടിയിൽ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ നാവരിഞ്ഞ് നിശ്ശബ്ദമാക്കാമെന്നത് ഫാഷിസ്റ്റുകളുടെ വ്യാമോഹമാണെന്ന് പ്രതിനിധികൾ പറഞ്ഞു.
ഇന്ത്യയെന്ന മഹത്തായ ജനാധിപത്യരാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കാനുള്ള ശ്രമങ്ങളെ ധീരമായി പ്രതിരോധിക്കണം. വിലക്കേർപ്പെടുത്താൻ നീക്കമുണ്ടായപ്പോൾ മീഡിയവണിന് ലഭിച്ച പൊതുസമൂഹത്തിന്റെ പിന്തുണയും നീതിപീഠത്തിന്റെ ഇടപെടലും ആശാവഹമാണ്.
അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്നും പൗരപ്രമുഖർ പറഞ്ഞു.
മീഡിയവൺ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. ചെയർമാൻ ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു.
സംഘടന പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമായ പി.ടി. ശരീഫ്, കൃഷ്ണൻ കടലുണ്ടി, സണ്ണി മണ്ണാർക്കാട്, അനിയൻ കുഞ്ഞ്, സത്താർ കുന്നിൽ, ഷറഫുദ്ദീൻ കണ്ണേത്ത്, അൻവർ സഈദ്, ഹംസ പയ്യന്നൂർ, പ്രവീൺ നന്തിലത്ത്, സി.പി. അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ് കൊടുവള്ളി, എ.പി. അബ്ദുൽ സലാം, ബാബു ഫ്രാൻസിസ്, ഹമീദ് കേളോത്ത്, സലാം കളനാട്, അബ്ദുൽ കലാം മൗലവി, വർധ അൻവർ, ബഷീർ ബാത്ത, എൽ.വി. നഈം തുടങ്ങിയവർ സംസാരിച്ചു.
മീഡിയവൺ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സക്കീർ ഹുസൈൻ തുവ്വൂർ ഉപസംഹാരം നിർവഹിച്ചു. പി.ടി. ഷാഫി, റഫീഖ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.