രണ്ടാമത് ബാച്ച് ക്യൂബൻ മെഡിക്കൽ സംഘം കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ ക്യൂബയിൽനിന്നുള്ള രണ്ടാമത് ബാച്ച് മെഡിക്കൽ സംഘവും കഴിഞ്ഞ ദിവസം കുവൈത്തിലെത്തി. 39 ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് എത്തിയത്. ആറുമാസത്തേക്ക് സംഘം കുവൈത്തിലുണ്ടാവുമെന്നാണ് വിവരം.
വൈറസ് പ്രതിരോധത്തിലെ ഇവരുടെ അനുഭവസമ്പത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കുവൈത്തിന് തുണയാവും. 'ഇൻറൻസിവ് കെയർ -ഇേൻറണൽ മെഡിസിൻ' സ്പെഷലിസ്റ്റുകളായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
നേരത്തേ ഡോക്ടർമാരും സപ്പോർട്ടിങ് സ്റ്റാഫും അടങ്ങുന്ന 298 പേർ വരുന്ന സംഘം ജൂൺ ആദ്യവാരം കുവൈത്തിലെത്തിയിരുന്നു. ക്യൂബയിലെ ഹെൻറി റീവ് ഇൻറർനാഷനലിസ്റ്റ് കണ്ടിൻജെൻറിൽനിന്നുള്ള മെഡിക്കൽ സംഘമാണ് കുവൈത്ത് സർക്കാറിെൻറ അഭ്യർഥനപ്രകാരം എത്തിയത്. 96 ഡോക്ടർമാരും 198 നഴ്സുമാരും നാല് ഹെൽത്ത്കെയർ സ്പെഷലിസ്റ്റുകളുമാണ് ആദ്യ ബാച്ചിലുണ്ടായിരുന്നത്. കോവിഡ് പടർന്ന വിവിധ രാജ്യങ്ങളിൽ ക്യൂബൻ മെഡിക്കൽ സംഘത്തിെൻറ സേവനം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.